നിലാവ്
2016 ഏപ്രിൽ 6, ബുധനാഴ്‌ച
നീ എനിക്കാര്?
ഒാർമ്മകള്‍ക്കുള്ളില്‍കരുതി
വെയ്ക്കാന്‍ മറന്നൊരു
നേരത്തിരുണ്ട
വഴിയിലകപ്പെട്ടൊരെന്‍
സ്വപ്നങ്ങള്‍ക്കു
വഴികാട്ടിയാം ദീപമായ് മാറി,
ചിരിക്കാന്‍ മറന്നൊരെന്‍
ചുണ്ടുകള്‍ക്കു
പുഞ്ചിരികള്‍ ദാനമായ് നല്‍കി,
മൗനമാം കൂട്ടില്‍ നിന്നും
പറന്നുയരുവാന്‍ വാക്കുകള്‍ തന്‍
വര്‍ണ്ണചിറകുകള്‍ സമ്മാനിച്ച്,
ഇണങ്ങിയും പിണങ്ങിയും
കളിപറഞ്ഞും എന്നില്‍ സ്നേഹത്തിന്‍
മഴവില്ല് വിരിയിച്ച്,
ഒരുനാള്‍ എവിടയോ
ഞാന്‍ മറന്നൊരെന്‍
പ്രണയത്തെ തൊട്ടുണര്‍ത്തി
പിന്നീടൊരുനാള്‍ തനിച്ചല്ല
ഞാനെന്നു നിനച്ചിരിക്കെ
കൂടെക്കൂട്ടാതെ നീ തിരിഞ്ഞു
നടന്നെങ്കിലുംവെറുത്തില്ല ഞാന്‍,
ഓരോ നിമിഷവും
വിങ്ങലായ് മാറിയെ-
ന്നിലൊരുചോദ്യം
നീ എനിക്കാര്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ